എടക്കരക്കാരന്‍ ....

Monday, September 29, 2008

2007 ശബരിമല യാത്ര....

2007 ശബരിമല യാത്ര വളരെ സുഖവും രസകരവും ആയിരുന്നു.. ഗുരുവായൂര്‍,ത്യപ്രയാര്‍,ചോറ്റാനിക്കര,കൊടുങ്ങല്ലൂര്‍,വൈക്കം ,ഏറ്റുമാനൂര്‍,കടപ്പാട്ടൂര്‍,കടുത്തുരുത്തി, എന്നീ ക്ഷേത്രങ്ങളെല്ലാം സഞ്ചരിച്ച് നേരെ എരുമേലിയില്‍ എത്തിച്ചേര്‍ന്നു. ഓരോ അമ്പലത്തിലും ഞങ്ങളുടെ വക ചെറിയ ഭജനയുണ്ടായിരുന്നു.എരുമേലി ശാസ്താവിനെ കണ്ടു . പേട്ട തുള്ളല്‍ അടിപൊളി പിന്നെ വാവരുപള്ളി വലം വെച്ചു പള്ളിയില്‍നിന്നും തന്ന ഭസ്മവും പൂശി പിന്നെയും പേട്ട തുള്ളല്‍..പിന്നെ കുളിയും കഴിഞ്ഞ് നേരെ പുണ്യ നദി പമ്പയിലേക്ക്...പമ്പാ നദി എന്ന് ബോര്‍ഡ് വെച്ചത് ഉപകാരമായി ..തല കുത്തിനിന്നാല്‍ ചെവിക്കത്രയും വെള്ളം ..തണുപ്പ് പെരും തണുപ്പ്..മണലു മാന്തി കുഴിയുണ്ടാക്കി 
അതിലിറങ്ങി കുളിച്ചു ..തെളിനീര്‍..ബലിയിടാനുള്ള സ്ഥലം കണ്ടു ..പമ്പാ ഗണപതിയെ കണ്ടു, ഹനുമാന്‍ സ്വാമിയെ കണ്ടു, ഭഗവാന്‍ പരമശിവനെ കണ്ടു,...പമ്പാ സദ്യ വെരിഗുഡ് എന്‍ടയ്യപ്പാ..നീലിമല കയറ്റം ഡിഫികല്‍റ്റെന്‍ടയ്യപ്പാ..എന്നു ശരണം വിളിക്കുന്ന സായിപ്പ് അയ്യപ്പന്‍മാരെ കണ്ടു...അങ്ങനെ നീലിമല കയറ്റം തുടങ്ങി രാത്രി 11.45 ന്` .ശബരി പീഠം കണ്ടു , ശരം കുത്തി കണ്ടു , ... 
നേരെ പാവനമായ പതിനെട്ടാം പടിയുടെ ചുവട്ടിലെത്തി..ഭഗവാന്‍ അധികം പരീക്ഷിച്ചില്ല. 50 മിനിറ്റ് മാത്രമേ വരിയില്‍ നിന്നുള്ളൂ. സുഗന്ധപൂരിതം ..ഭക്തി സാന്ദ്രം .. പടി കയറി ..കയറിയതല്ല ..കയറ്റിയതാണ്` ഏതോ അന്യ സം സ്ഥാനക്കാര്‍ ..മുന്നിലതാ ഭഗവാന്‍അയ്യപ്പസ്വാമിയുടെ തങ്കവിഗ്രഹം ..എന്‍ടെ കാര്യം കൂടി പറയണേ ആ പിന്നെ ഞങ്ങളുടെ കാര്യം കൂടി എന്നൊക്കെ പറഞ്ഞവരേയും പിന്നെ എന്‍ടെയും കുടും ബത്തിന്‍ടെയും വിഷമങ്ങക്കുമെല്ലാം മനസ്സില്‍ വിചാരിച്ച് സ്വാമിയേ ...എന്നൊറ്റ വിളി..രണ്ടു സെക്കന്‍ഡ്.. സൈഡില്‍ നിന്നൊരു തള്ള്.. 
41 ഉം കഴിഞ്ഞ് 50നോടടുത്തിരിക്കുന്നു നോയ്മ്പ് ..അത്രയും ബുദ്ദിമുട്ടി ചെന്നിട്ട് എന്‍ടെ ഭഗവാനേ ..തള്ളീയവനെ കയ്യില്‍ കിട്ടിയാല്‍ ചുമരും കൂട്ടു ചവിട്ടാനുള്ള ദേഷ്യം ... 
അടുത്ത ക്യൂവില്‍ കയറി കായികാഭ്യാസം കാട്ടി ഒരു ബോട്ടില്‍ അരവണയുടെ അവകാശിയായി..ഭാഗ്യം കൊണ്ട്` ഞങ്ങള്‍ ചെല്ലുമ്പോഴേക്കും അരവണ ഡപ്പികളെത്തിയിരുന്നു...അല്ലെങ്കില്‍ അണ്ണാച്ചികള്‍ കൈയ്യിട്ടുവാരിയതുകിട്ടുമായിരുന്നു....50 രൂപയാണ്` വില ഏകദേശം 15 രൂപയേ അഒരു ബോട്ടില്‍ അരവണയുടെ ചിലവുള്ളു ബാക്കി 35 രൂപ ലാഭം ..ഈ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനേയും മറ്റുമെടുത്ത് മുനിസിപ്പാലിറ്റിക്കാര്‍ റോഡ് സൈഡില്‍ കൊണ്ടിട്ട ടാറുവീപ്പയില്‍ 
കൊണ്ടുപോയി മുക്കാനാണ്` തോന്നുന്നത്....അങ്ങനെ പല്ലും കടിച്ച് നടന്നു...സന്നിധാനം ...ഭക്തി സാന്ദ്രമായ അന്തരീക്ഷം ...പലതരം ശരണം വിളികള്‍ ..ചന്തനത്തിരികളുടേയും ധൂപക്കൂട്ടിന്‍ടേയും നറുമണം ഒഴുകി നടക്കുന്നു...ഞങ്ങള്‍ സ്വാമിമാര്‍ പിന്നെയും ദര്‍ശനത്തിനു പോയി ..തങ്കവിഗ്രഹം അലോകലാവണ്യത്തിന്‍ടെ മൂര്‍ത്തി മത്ഭാവം പോലെ ...നിറകുടം പോലെ ... 
മാനസസരസ്സില്‍ വിരിഞ്ഞ താമരപോലെ ...സങ്കടങ്ങളെല്ലാം പറഞ്ഞു...കൂട്ടത്തില്‍ ദേവവസ്വം ബോര്‍ഡിന്‍ടെ അന്തമില്ലാത്ത പരിപാടികളെക്കുറിച്ചും ...പിന്നെ എന്‍ടെ പ്രിയ സുഹ്യത്തുക്കളെക്കുറിച്ചും ...... 
posted by എടക്കരക്കാരന്‍... at 11:07 PM 4 comments